കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ അക്രമികളുടെ വെടിയേറ്റ് കൊടും കുറ്റവാളിയെ പിടിക്കാനെത്തിയ 8 പോലീസുകാർ കൊല്ലപ്പെട്ടു.പന്ത്രണ്ടിലധികം പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.ഇന്നലെ അർധരാത്രി, കൊടുംകുറ്റവാളിയായ വികാസ് ദൂബയെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്.കൊല്ലപ്പെട്ടവരിൽ ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു.
ബിജെപി നേതാവും ഉത്തർപ്രദേശ് മന്ത്രിസഭയിലെ മുൻ അംഗവുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വികാസ് ദുബൈ.സീനിയർ പോലീസ് സൂപ്രണ്ടും ഇൻസ്പെക്ടർ ജനറലും സംഭവ സ്ഥലം സന്ദർശിച്ചു.ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post