കാൺപൂർ : കാൺപൂരിൽ തിരക്കിനിടയിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവർപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഡ്യൂട്ടിക്കിടയിൽ ജീവൻ ബലി നൽകിയ 8 പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗം വ്യർത്ഥമാകാൻ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കുറ്റവാളികൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി നടന്ന റെയ്ഡിനിടയിലാണ് ഏറ്റുമുട്ടലിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടത്. കൊടും കുറ്റവാളിയായ വികാസ് ഡൂബെയെ പിടികൂടാനെത്തിയ പോലീസുകാർക്കെതിരെ അനുചരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട പോലീസുകാരിൽ ഒരു ഡിവൈഎസ്പിയും ഉണ്ട്.
Discussion about this post