ഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്ക്കുന്നതിനായാണ് കൂടിക്കാഴ്ച. ചരക്കുസേവന നികുതി ബില്‍ പാസാക്കുന്നതിന് പ്രത്യേക സമ്മേളനം വിളിച്ചുചേര്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
വര്‍ഷകാല സമ്മേളനത്തില്‍ ചരക്ക് സേവന നികുതി ബില്‍ പാസാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂലം വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പാര്‍ലെമന്റ് നടപടികള്‍ തടസപെട്ടതിനാല്‍ ബില്‍ പാസാക്കാനായില്ല. ആ സാഹചര്യത്തിലാണ് സമ്മേളനം വീണ്ടും വിളിച്ചുചേര്‍ക്കുന്നതിന്റെ സാധ്യത ചര്‍ച്ച ചെയ്യുന്നതിനായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
Discussion about this post