തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.പിണറായി വിജയൻ കേരളം ഭരിക്കുന്ന സ്റ്റാലിനാണെന്നും ഈ ഗവൺമെന്റ് എല്ലാ കാലത്തേക്കും ക്വാറന്റൈനിൻ പോകണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കേരളത്തിൽ നടക്കുന്ന ദുർഭരണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം, തെരഞ്ഞെടുപ്പ് പരാജയങ്ങളെ കുറിച്ച് കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും അച്ചടക്കമില്ലാതെ പോകാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.പ്രവർത്തിക്കുന്നവർക്ക് മാത്രമേ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കുകയുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദമാക്കിയിട്ടുണ്ട്.
Discussion about this post