ലഖ്നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നക്സല്‍ ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നക്സല്‍ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നില്ക്കുന്ന ചിത്രങ്ങളും പുറത്ത്. സീതാറാം യെച്ചൂരിയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ എത്തിയപ്പോള്‍ യുവതിയ്ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഇടത് നേതാക്കളുടെ പ്രതിനിധിസംഘം ഒക്ടോബര്‍ ആറിനാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഈ സന്ദര്‍ശന വേളയില്‍ നക്സല്‍ സ്ത്രീ സീതാറാം യെച്ചൂരിയുമായി സംഭാഷണം നടത്തിയതായി സൂചനയുണ്ട്. ഈ സ്ത്രീ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചുവെന്ന് ഇതും സൂചിപ്പിക്കുന്നു.
പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ ഇവര്‍ ഏറെക്കാലമായി പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. കൊലപാതകത്തിലടക്കം ഇവര്‍ക്ക് പങ്കുള്ളതായും സൂചനകളുണ്ട്. കഴിഞ്ഞ മാസം 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നതായി രേഖകളുണ്ട്.
മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. കേസിലെ അന്വേഷണത്തിനായി സഹോദരിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എസ്ഐടി അറിയിച്ചു.
Discussion about this post