ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്ത ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പുതിയ പരിശീലന ക്യാമ്പ് ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ. ദേശീയ ഇന്റലിജൻസ് ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെയ്ഷെ മുഹമ്മദിന്റെ ഉയർന്ന കമാൻഡറായ ജൂബറിനെയാണ് തീവ്രവാദികളെ പരിശീലിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
നാറ്റോയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജൂബർ പ്രധാന പങ്കാളിയായിരുന്നു. അഫ്ഗാനിസ്ഥാൻ തീവ്രവാദികൾക്കും ബാലകോട്ടിൽ പരിശീലനം നൽകിയിരുന്നു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ജയ്ഷ്-ഇ-മുഹമ്മദാണ് ഇവർക്ക് പരിശീലനം നൽകിയിരുന്നത്. 18 മാസങ്ങൾക്കുമുമ്പ് ഇന്ത്യൻ വ്യോമസേന ബാലകോട്ടിലെ തീവ്രവാദ ക്യാമ്പ് തകർത്തിരുന്നു. ഈ സ്ഥലത്ത് പുതിയൊരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. തീവ്രവാദികളുമായി ആശയവിനിമയം നടത്താനും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ക്രോഡീകരിക്കാനുമാണ് കൺട്രോൾ റൂം ബാലകോട്ടിൽ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പരിശീലിപ്പിച്ചെടുക്കുന്ന തീവ്രവാദികളുമായി ആശയവിനിമയം നടത്താൻ പ്രത്യേക കോഡുകളോടു കൂടിയ സന്ദേശങ്ങൾ തയ്യാറാക്കി കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ നടന്ന പത്താൻകോട്ട് ആക്രമണം പോലെ രാജസ്ഥാനിലെ മിലിറ്ററി ബേസുകളും ആക്രമിച്ച് തകർക്കാൻ തീവ്രവാദികൾ ശ്രമിക്കുന്നുണ്ടെന്ന് സുരക്ഷാ സംഘടന റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡൽഹിയിലും തീവ്രവാദി ആക്രമണമുണ്ടാകുമെന്നുള്ള സൂചനകൾ ലഭിച്ചിരുന്നു.’മൗലാന’ എന്നൊരാൾക്കാണ് ഡൽഹിയിലെ ഭീകരാക്രമണങ്ങൾ നടത്താനുള്ള ചുമതല ജയ്ഷെ മുഹമ്മദ് കൈമാറിയിരിക്കുന്നത്. ഇയാൾ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്ത്യൻ കറൻസികൾ നടത്തിവരികയാണ്.
ഇന്ത്യയിൽ കോവിഡ് പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ശക്തമാകുമ്പോൾ ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് പാകിസ്ഥാൻ. ജമാത്ത്-ഉദ്-ധവ,ജയ്ഷ്-ഇ-മൊഹമ്മദ് എന്നീ ഭീകരസംഘടനകളാണ് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതെന്നും, ഇവരുടെ പ്രവർത്തനം ഇപ്പോഴും നിർബാധം തുടരുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post