ലഖ്നൗ: അടുത്ത മാര്‍ച്ചോടെ 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൊതു-സ്വകാര്യ മേഖലകളിലായാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മിഷന് റോസ്ഗാര്‍ എന്ന പേരില്‍ കര്‍മപദ്ധതിയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കും.
ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയിലൂടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറന്നുകിട്ടുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
Discussion about this post