തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈഞ്ചക്കലിൽ വെച്ചാണ് വണ്ടിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരക്കാണ് അപകടമുണ്ടായത്. എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോവുകയായിരുന്നു. അപകടമുണ്ടായത് കാരയ്ക്കാമണ്ഡപം സിഗ്നലിനു സമീപത്താണ്.
ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലമായിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടിയത്.
Discussion about this post