മുംബൈ: എന്‍സിപിയിലെ തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്താന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ 23ന് കേരളത്തിലെത്തും. ശരത് പവാര്‍ കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
നിര്‍വാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും കാണുമെന്നും ശരത് പവാര്‍ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പീതാംബരന് മാസ്റ്റര്‍ ചര്‍ച്ചയില്‍ പവാറിനെ അറിയികുമെന്നും വ്യക്തമാക്കി.
Discussion about this post