ഡൽഹി: ബ്രിട്ടണിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെയും ചെറുക്കാൻ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്സിന് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ഐ സി എം ആർ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
ബ്രിട്ടണിലെ അതിതീവ്ര വൈറസ് വകഭേദം ബാധിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഐ സി എം ആർ റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് രോഗത്തിന് കാരണമായി നിലവിലുള്ള ഏത് വൈറസ് വകഭേദത്തെയും ചെറുക്കാൻ കൊവാക്സിന് സാധിക്കുമെന്നാണ് റിപ്പോർട്ട്.
ഐ സി എം ആറും ഭാരത് ബയോടെക്കും ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കൊവാക്സിൻ വികസിപ്പിച്ചത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ മറ്റ് വാക്സിനുകളേക്കാൾ ഫലപ്രദമാണ് കൊവാക്സിനെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post