നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞതവണ കുടം അടയാളത്തില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ ഹെല്‍മറ്റ് ചിഹ്നത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ബി.ഡി.ജെ.എസിന്റെ രൂപീകരണം. കഴിഞ്ഞ തവണ 37 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ അത്രയും സീറ്റുകളില്‍ മത്സരിക്കുമെങ്കിലും ബി.ജെ.പിയുമായി സീറ്റുകള്‍ വെച്ചുമാറാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഇത്തവണ ബി.ഡി.ജെ.എസ് മത്സരിക്കും. 2016-ലെ തെരഞ്ഞെടുപ്പില്‍ കുടമായിരുന്നു ചിഹ്നം. ഇത്തവണ ഹെല്മറ്റിലാകും മത്സരിക്കുക. ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. ആലപ്പുഴയില്‍ നടന്ന പഠനശിബിരത്തില്‍ ചിഹ്നത്തിന്റെ പ്രകാശനം നടന്നു.
Discussion about this post