കൊവിഡ് വാക്സിൻ ആദ്യത്തെ ഡോസ് സ്വീകരിച്ചെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകയും നടിയുമായ നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച് യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസല്‍റ്റ് വന്നു. അതുകൊണ്ട് വീട്ടില്‍ സ്വയം ക്വറന്റൈനില്‍ കഴിയുകയാണ്. വാക്സിന്റെ ആദ്യ ഡോസ് എടുത്താലും എല്ലാവരും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണം. യാതൊരു വിധത്തിലും അലംഭാവം കാട്ടരുത്. സുരക്ഷിതമായി കഴിയുക’, എന്നായിരുന്നു നഗ്മയുടെ ട്വീറ്റ്.
Discussion about this post