കോഴിക്കോട്∙ കെ.എം.ഷാജി എംഎൽഎയുടെ വീടുകളിൽ നിന്ന് കണ്ടെടുത്തത് 48 ലക്ഷം രൂപയെന്ന് വിജിലൻസ്. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നിന്നാണ് പണം കണ്ടെടുത്തത്. പണവും 82 രേഖകളും വിജിലൻസ് കോടതിക്ക് കൈമാറി. കെ.എം.ഷാജിയെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അനധികൃത സ്വത്തുകേസിൽ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ പരിശോധന നടത്തിയത്.
Discussion about this post