തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് നൂറ്റി അമ്പതോളം പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തദ്ദേശ സ്ഥാപനങ്ങളും മെഡിക്കൽ കോളേജ് അധികൃതരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് കോവിഡ് മാനദണ്ഡവും പാലിക്കാതെ നിരവധി പേർ അലഞ്ഞു തിരിയുന്നതായി പരാതിയുയർന്നിരുന്നു.
Discussion about this post