ഡൽഹി: രാജ്യത്തിന്റെ ഓക്സിജൻ പ്രതിസന്ധിയിൽ ആശ്വാസം പകരാനുള്ള ശ്രമം തുടരുന്ന ഇന്ത്യൻ വ്യോമസേന ശനിയാഴ്ച ബാങ്കോക്, ഫ്രാങ്ക്ഫാർട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു.
ഐഎൽ -76 വിമാനത്തിൽ മൂന്ന് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളാണ് ബാങ്കോക്കിൽ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ട് വന്നത് . ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനങ്ങൾ 4 ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹിന്ദാനിലേക്കും 4 എണ്ണം ബെൽജിയത്തിലെ ഓസ്റ്റെൻഡിൽ നിന്നും പനഘട്ടിലേക്കും വിതരണം ചെയ്തു . കൂടാതെ 2 അധിക ഓക്സിജൻ സാന്ദ്രീകരണങ്ങളും സി -17 വിമാനത്തിൽ ബാര്ഡോയിൽ നിന്ന് ഹിന്ദാനിലേക്ക് കൊണ്ടുവന്നു.
ശനിയാഴ്ച വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 22 ഓക്സിജൻ ടാങ്കറുകളെ റീഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് ഐഎഎഫ് സി -17 വിമാനങ്ങൾ എത്തിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം വർദ്ധിച്ചതിനാൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് വായുസേനയുടെ ഈ സേവനം .
Discussion about this post