കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. കോഴിക്കോട്ടെ ആഡംബര വീട് അളന്നതില്‍ കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന.
അതേസമയം കണ്ണൂരിലെ വീട് രണ്ട് ദിവസത്തിനകം അളക്കുമെന്നാണ് ലഭിക്കുന്ന വിവരം.കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായി കോഴിക്കോട് മാലൂര്‍കുന്നിലെ ആഡംബര വീട് അളന്നു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അളന്ന് തിട്ടപ്പെടുത്തിയത്.
Discussion about this post