ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎം എം.എല്‍.എ യു പ്രതിഭ. താന്‍ മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം സംസാരിക്കാനല്ലെന്നും, എന്നാൽ എത്ര തവണ വിളിച്ചാലും ആരോഗ്യമന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചുവിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നുമാണ് കായംകുളം എം.എല്‍.എയുടെ പരാതി.
മറ്റ് എല്ലാ മന്ത്രിമാരും വിളിച്ചാല്‍ ഫോണ്‍ എടുക്കും. എടുക്കാന്‍ പറ്റാത്തവര്‍ തിരികെ വിളിക്കും. എന്നാല്‍ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോണ്‍ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം.എല്‍.എ പറയുന്നു.
സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് ആരോഗ്യമന്ത്രിക്കെതിരെ പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്
Discussion about this post