കളമശ്ശേരി: വീട്ടിലേക്ക് പാല് വാങ്ങാനെന്ന് പറഞ്ഞ് ലൈസന്‍സില്ലാതെ സ്കൂട്ടറില്‍ കറങ്ങി നടന്ന പതിനേഴുകാരനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നല്കി.
കുസാറ്റിന് സമീപം കുമ്മന്‍ചേരി ജംഗ്ഷനില്‍ വച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയിലായത്. തുടര്‍ന്ന് വണ്ടിയുടെ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി പിഴ ചുമത്തി. വണ്ടിയോടിച്ച വിദ്യാര്‍ത്ഥിക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ അറിയിച്ചു.
25 വയസാകാതെ ഈ കുട്ടിയ്ക്ക് ലൈസന്‍സ് നല്‍കില്ലെന്നും മാട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം പതിനാറുകാരന് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍’കുട്ടിഡ്രൈവര്‍’ മാരെ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ ജി അനന്തകൃഷ്ണന് പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിരുന്നു.
Discussion about this post