കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥൻ കാലായില്‍ സുകുമാരൻ ചികിത്സയിലിരിക്കെ മരിച്ചു. സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇളയ മകള്‍ സുവര്‍ണ ഗുരുതരാവസ്ഥയിലാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാര്യം ഇളയ മകളാണ് സമീപവാസികളെ അറിയിച്ചത്.
മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം. ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇന്നലെ രാത്രിയാണ് സുകുമാരനേയും ഇളയ മകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് സുകുമാരന്റെ ആന്തരിക അവയവങ്ങളില്‍ വലിയ തോതില്‍ പൊള്ളലേറ്റിരുന്നു.
ഇന്നലെ രാത്രി തന്നെ സുകുമാരന്റെ ഭാര്യയും മൂത്ത മകളും മരിച്ചിരുന്നു. കോവിഡിന് ശേഷം സുകുമാരന്റെ മൂത്ത മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനേത്തുടര്‍ന്ന് മകളുടെ വിവാഹം മാറ്റിവെച്ചതിലെ മാനസിക വിഷമങ്ങളും ജീവനൊടുക്കുന്നതിലേക്ക് കുടുംബത്തെ എത്തിച്ചിരുന്നു. അയല്‍വാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post