ഡല്‍ഹി: പ്രാര്‍ഥനയില്‍ പങ്കെടുത്തും ഭക്തര്‍ക്കൊപ്പം കീര്‍ത്തനം ചൊല്ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു രവിദാസിന്റെ ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
ഡല്‍ഹിയിലെ കരോള്‍ ബാഗിലുള്ള ഗുരു രവിദാസ് വിശ്രം ധം മന്ദിറിലെത്തിയാണ് പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്നത്. ഭക്തര്‍ക്കൊപ്പം നിലത്തിരുന്ന് താളം പിടിച്ച് അദ്ദേഹം കീര്‍ത്തനങ്ങളും ആലപിച്ചു.
പഞ്ചാബ് തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രവിദാസിനെ പരാമര്‍ശിച്ചിരുന്നു. തന്റെ സര്‍ക്കാര്‍ ഓരോ ചുവടുകളിലും പദ്ധതികളിലും രവിദാസിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് തെരഞ്ഞെടുപ്പ് നേരത്തെ ഇന്നത്തെ തീയതിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം രവിദാസിന്റെ ജയന്തി ദിനമായതിനാല്‍ പിന്നീട് ഈ മാസം 20ലേക്ക് തെരഞ്ഞെടുപ്പ് മാറ്റി.
Very special moments at the Shri Guru Ravidas Vishram Dham Mandir in Delhi. pic.twitter.com/PM2k0LxpBg
— Narendra Modi (@narendramodi) February 16, 2022
Discussion about this post