പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി. നാല് പേരുടെ മൃതദേഹവും കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ലക്കിടിയില്‍ ഭാരതപ്പുഴയിലാണ് അപകടം നടന്നത്. അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാര്‍. 2012-ല്‍ നടന്ന സംഭവത്തില്‍ വിചാരണ നടന്നു വരികയാണ്. ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post