ഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേന സത്യപ്രതിജ്ഞ ചെയ്തു. ഡല്‍ഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഖി സത്യവാചകം ചൊല്ലിക്കൊടുത്തു.
നേരത്തെ, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന് ചെയര്‍മാനായിരുന്നു സക്സേന.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ മെയ് 18ന് രാജിവെക്കുകയായിരുന്നു. മെയ് 23നാണ് വിനയ് കുമാര്‍ സക്സേനയെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മന്ത്രിസഭാ അംഗങ്ങള്‍, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഡല്‍ഹിയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post