ഡൽഹി: കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന നിലയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ദേശീയ തലത്തിൽ ഉയർത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
നിലവിലെ രാഷ്ടീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമര പരിപാടികൾ നടത്തും. ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പാർട്ടി പിന്തുണക്കും. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണക്കും എന്ന് പ്രഖ്യാപിച്ച ശേഷമാണ് ടിഎംസി പിന്മാറിയത്. ഇതെന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് വിശദീകരിക്കണം. ടിഎംസിയുടെ മുതിർന്ന മന്ത്രിയെ അറസ്റ്റ് ചെയ്ത സാഹചര്യം നമ്മുടെ മുന്നിലുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
അതേസമയം നാളെ മുതല്‍ ഓഗസ്റ്റ് പതിനഞ്ച് വരെ സിപിഎം സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയില്‍ പറഞ്ഞു. എൽഡിഎഫ് സര്‍ക്കാരിനെതിരെ കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നീങ്ങുകയാണെന്നും രണ്ട് ദിവസമായി ചേർന്ന സിസി യോഗം വിലയിരുത്തി.
Discussion about this post