ന്യൂയോർക്ക്: അമേരിക്കയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ മോഷണം പോയി. കാലിഫോർണിയയിലെ സാൻ ജോസ് സിറ്റിയിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സാൻ ജോസ് ഡിപ്പാർട്ട്മെന്റ് ഓഫ് പാർക്ക്സ്, റിക്രിയേഷൻ ആന്റ് നൈബർഹുഡ് സർവ്വീസസ് (കെടിവിയു) ആണ് പ്രതിമ മോഷണം പോയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഗ്വാഡലൂപ്പെ റിവർ പാർക്കിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ കാണാതെ പോയ വിവരം വ്യസനത്തോടെ അറിയിക്കുന്നു. ആരാണ് പ്രതിമ കൊണ്ടുപോയത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു.
ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ കാണാതെ പോയതിൽ അതിയായ ദു:ഖമുണ്ട്. ഇതിനൊരു പരിഹാരം കാണാൻ സ്ഥലത്തെ ഹിന്ദു വിഭാഗങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വേഗം തന്നെ ജനങ്ങളെ അറിയിക്കുമെന്നും കെടിവിയു വ്യക്തമാക്കി.
പൂനെയാണ് പാർക്കിലേക്കായി ഛത്രപതി ശിവാജിയുടെ പ്രതിമ സമ്മാനിച്ചത്. വടക്കൻ അമേരിക്കയിലെ ഏക പ്രതിമ കൂടിയാണ് ഇത്. പൊതുജനത്തിന്റെ കൂടി സഹായത്തോടെയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post