ഡൽഹി: ജനങ്ങളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള മിഷണറിമാരുടെ ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി ദി യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്. സംഭവത്തിൽ മിഷണറിമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡൽഹിയിലെ പ്രഗതി മൈതാനിൽ ക്രിസ്ത്യൻ മിഷണറിമാർ സംഘടിപ്പിച്ച പുസ്തക മേളയിൽ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടങ്ങിയ പുസ്തകങ്ങളാണ് ഉള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഘടന രംഗത്ത് എത്തിയത്.
പുസ്തകമേളയിലൂടെ നിർബന്ധിത മതപരിവർത്തനത്തിനാണ് മിഷണറിമാർ ശ്രമിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഡൽഹിയിലെ ഹിന്ദുക്കളാണ് ഇവരുടെ ലക്ഷ്യം. ക്രിസ്തു മതം സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ സൗജന്യമായാണ് ഇവർ വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് ഉൾപ്പെടെ പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇത് തടയേണ്ടന് അനിവാര്യമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
ക്രിസ്തു മതം സ്വീകരിച്ചാൽ രോഗശാന്തിയുണ്ടാകുമെന്നാണ് മിഷണറിമാരുടെ വാദം. ഈ തന്ത്രം ഉപയോഗപ്പെടുത്തി നിരവധിപേരെയാണ് ഇവർ മതം മാറ്റിയത്. അതിനാൽ അധികം വൈകാതെ തന്നെ ഇവരുടെ ബുക്ക് സ്റ്റാളുകൾ നീക്കം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
Discussion about this post