തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്നതിന് വണ്ടുകളും കാരണമാകുന്നുണ്ടെന്ന് മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരന്ന് ചോർച്ച വരുത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾക്ക് തീപിടിക്കുന്നതിന്റെ പ്രധാനകാരണം ഷോർട് സർക്യൂട്ടാണെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ കാർ കത്തി കണ്ണൂരിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വന്നത്.
ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾ കത്തിയുള്ള അപകടങ്ങൾ വ്യാപകമായി വർദ്ധിച്ചതോടെയാണ് മോട്ടർ വാഹനവകുപ്പ് ഓൺലൈൻ സർവേ നടത്തിയത്. തീപിടുത്തമോ അതിന് സമാനമോ ആയ അപകടത്തിൽ പെട്ട 150 പേർ സർവ്വേയിൽ പങ്കെടുത്തു. ഇതിൽ 11 ഇടങ്ങളിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആയിരുന്നു. 133 ഇടങ്ങളിൽ ഇന്ധന ചോർച്ചയാണ് പ്രശ്നമായത്. ഇന്ധന ചോർച്ചയ്ക്ക് കാരണമാകുന്നത് തുരപ്പൻ വണ്ടുകളാണ്.
പെട്രോളിലെ എഥനോളാണ് ഇത്തരം വണ്ടുകളെ പ്രധാനമായും ആകർഷിക്കുന്നത്. ഇത് കുടിക്കുന്നതിന് വേണ്ടിയാണ് വണ്ടുകൾ ഇന്ധനപമ്പ് തുരക്കുന്നത്. അതു വഴി ചോർച്ചയ്ക്കും തീപിടുത്തത്തിനും കാരണമാകുന്നു. പെട്രോൾ വാഹനങ്ങളിലും ഈ അപകടം കൂടുതലായി ഉണ്ടാകുന്നത്.
Discussion about this post