തൃശ്ശൂർ: പാലക്കാട്- തൃശ്ശൂർ ദേശീയ പാതയിൽ വാഹനാപകടം. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. വഴക്കുംപാറയിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
ലോറിയും മിനി ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. 20 ഓളം പേരാണ് സംഭവ സമയം ബസിൽ ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ഇതിൽ ഉണ്ടായിരുന്നത്.
ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രിവിട്ടു. പോലീസും മറ്റ് യാത്രികരും പ്രദേശവാസികളും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്നും വിനോദയാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു സംഘം.
Discussion about this post