കോഴിക്കോട്: രാഷ്ട്രീയനേതാക്കളെയും മതാചാര്യന്മാരെയും നോട്ടുമാല അണിയിക്കുന്നവരെ ഇനി നിയമം പിടികൂടും. രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമായ കറന്‍സി ഉപയോഗിച്ച് മാല അണിയിക്കുന്നത് കുറ്റകരമാണെന്നും ഇത് തടയാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും ധനകാര്യവകുപ്പ് ഉത്തരവിറക്കി. ഇത് പ്രകാരം ഏതെങ്കിലും സമ്മേളനങ്ങളിലോ, പൊതുവേദികളിലോ നേതാക്കളും മറ്റും നോട്ട് മാല അണിയിച്ചാല് പോലിസിന് നടപടി സ്വീകരിക്കാം.
റിസര്‍വ് ബാങ്ക് നല്കിയ നിര്‍ദേശപ്രകാരമാണ് രൂപ ഉപയോഗിച്ച് മാല ഉണ്ടാക്കുന്നതും പന്തലുകളും ആരാധനാലയങ്ങളും അലങ്കരിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പ് ഉത്തരവിറക്കിയത്.
പൊതുസ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും നോട്ടുകള്‍ ഉപയോഗിച്ച് മാലയുണ്ടാക്കുന്നത് കറന്‍സിയുടെ ദുരുപയോഗമാണ്. ഇങ്ങനെ മാലകള്‍ ഉണ്ടാക്കാന്‍ നോട്ടുകള്‍ ഉപയോഗിക്കുന്നതുകാരണം നോട്ടുകള്‍ മുഷിഞ്ഞ് പെട്ടെന്ന് ഉപയോഗശൂന്യമായി നശിച്ചുപോവുന്നു. നോട്ടുകള്‍ ഇങ്ങനെ ദുരുപയോഗംചെയ്യുന്നതുകാരണം വേഗത്തില്‍ നശിക്കുന്നത് തടയാനാണ് റിസര്‍വ് ബാങ്കിന്റെ നടപടി. വിഷയത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
Discussion about this post