കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് ശിവശങ്കറിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു.
സുപ്രീംകോടതി കേസ് എടുത്തല്ലോ പിന്നെന്തിനാണ് ഈ ഹർജി പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് കോടതി ചോദിച്ചത്. കോടതിയിൽ മെഡിക്കൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ആറ് തവണ എംആർഐ നടത്തിയെന്നും അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്നും ശിവശങ്കർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ പറഞ്ഞു.
ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നുണ്ട്. സുപ്രീം കോടതി ഇപ്പോൾ അവധിക്ക് ശേഷം പൂർണ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കൂ എന്നും നിർദേശിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
Discussion about this post