തിരുവനന്തപുരം: വീരേന്ദ്രകുമാറുമായി നാളെ ഒരുമിച്ചു നീങ്ങുന്നതിന് ഒരു തടസവുമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ വിയോജിപ്പില്ല. അതേസമയം രാ്ഷ്ട്രീയമായ വിയോജിപ്പുകളുണ്ട്. യോജിച്ചപ്പോഴും വിയോജിച്ചപ്പോഴും വീരേന്ദ്ര കുമാറിന് എല്ലാ ആദരവും നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. താനും വീരന്ദ്ര കുമാറും തമ്മില്‍ ശത്രുതയിലാണെന്ന് തെറ്റിദ്ധാരണ മാധ്യമങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ടെന്നും അത് ശരിയല്ലെന്നും പിണറായി വ്യക്തമാക്കി.
യുഡിഎഫിലേക്ക് പോയപ്പോള്‍ വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചത് സ്വാഭാവികം മാത്രമാണ്. വ്യക്തിപരമായ സൗഹൃദം ഉള്ളപ്പോള്‍ തന്നെ അദ്ദേഹവുമായി രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്. അത്കൊണ്ടാണ് രണ്ട് പാര്‍ട്ടികളില്‍ നില്‍ക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
വീരേന്ദ്രകുമാര്‍ രചിച്ച് ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഇരുള് പരക്കുന്ന കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം പിണറായി വിജയന് നിര്‍വ്വഹിച്ചു.സോഷ്യലിസ്റ്റുകാരുടെ സ്ഥാനം എപ്പോഴും ഇടതുപക്ഷത്താണെന്നും ജനം അതാണ് ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.
Discussion about this post