ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി എസ് ജസശങ്കര് , രാജസ്ഥാന് ഗവര്‍ണര്‍ കാല്‍രാജ് മിശ്ര , മുഖ്യമന്ത്രി ഭജല് ലാല്‍ ശര്‍മ എന്നിവര്‍ ഉജ്ജ്വ സ്വീകരണമാണ് നല്‍കിയത്.
ആംബര്‍ കോട്ടയില്‍ പര്യടനം നടത്തിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. അതിനുശേഷം അദ്ദേഹം ജന്ദര്‍ മന്തിറിലേക്ക് പോകും.അവിടെ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കരകൗശല വിദഗ്ധര്‍, ഇന്‍ഡോ-ഫ്രഞ്ച് സാംസ്കാരിക പദ്ധതികളിലെ പങ്കാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. ജന്തര്‍ മന്ദറില്‍ നിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോയും നടത്തും.
നാളെ രാവിലെ ഇരുവരും 75 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍.
Discussion about this post