തിരുവനന്തപുരം : കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സ്വർണം ഉടൻതന്നെ ബാങ്കിലേക്ക് മാറ്റും. 2% പലിശ ലഭിക്കുന്ന സേഫ് ഡെപ്പോസിറ്റ് സ്കീലേക്കാണ് സ്വർണ്ണം മാറ്റുക. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള 540 കിലോ സ്വർണത്തിൽ 500 കിലോ സ്വർണം ആണ് ഇത്തരത്തിൽ ബാങ്കിലേക്ക് മാറ്റുക.
ഇത്തരത്തിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണ്ണ ഉരുപ്പടികൾ ബാങ്കിലേക്ക് മാറ്റുന്നതിനായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിന്നും അനുമതി നേടിയിട്ടുണ്ട്. ദേവസ്വം ബോർഡ് 1252 ക്ഷേത്രങ്ങളിൽ കാലങ്ങളായി ഉപയോഗിക്കാത്ത വിളക്കുകൾ, പാത്രങ്ങൾ എന്നിവ ലേലംചെയ്യാനും കോടതി അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം ദേവസ്വം ബോർഡ് നടത്തിയ കാണക്കെടുപ്പിൽ 16 സ്ട്രോങ്ങ് റൂമുകളിൽ ആയി 540 കിലോ സ്വർണം ആയിരുന്നു ഉപയോഗിക്കാതെ കിടന്നിരുന്നത്.
ഭക്തർ കാണിക്കയായി സമർപ്പിച്ച ആഭരണങ്ങൾ, പാത്രങ്ങൾ, വേൽ എന്നിങ്ങനെയുള്ള വിവിധ വസ്തുക്കൾ ആണ് ഈ 540 കിലോ സ്വർണത്തിൽ ഉള്ളത്. ഇവയൊന്നും തന്നെ ക്ഷേത്രത്തിലെ പൂജ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതല്ല. ഇത്തരത്തിൽ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള 540 കിലോ സ്വർണത്തിൽ 40 കിലോ മാറ്റിവെച്ച് 500 കിലോ ശുദ്ധീകരിച്ച സ്വർണ്ണക്കട്ടിയാക്കി ബാങ്കിൽ നിക്ഷേപിക്കാനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. ഇത്തരത്തിൽ സേഫ് ഡെപ്പോസിറ്റ് ആയി നിക്ഷേപിക്കുന്നതിലൂടെ സ്വർണ്ണത്തിന്റെ വിപണി വിലയുടെ രണ്ടര ശതമാനം ആണ് പലിശയായി ലഭിക്കുക. നിലവിൽ 500 കിലോ സ്വർണത്തിന്റെ വിപണി വില അനുസരിച്ച് ഏഴ് കോടിയിലേറെ രൂപ ദേവസ്വം ബോർഡിന് ഈ വകയിൽ പലിശയായി ലഭിക്കും.
Discussion about this post