ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് പിറകെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന് രാം ജത്മലാനി. ആവശ്യമെങ്കില്‍ നിയമ,ഹായം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി മലാനി സോണിയയ്ക്ക് കത്ത് നല്‍കിയെന്നാണ് വിവരം. പാര്‍ട്ടിയില്‍ ഉന്നതരായ അഭിഭാഷകരുണ്ടെങ്കിലും താങ്കള്‍ക്ക് ആവശ്യമെങ്കില്‍ എന്റെ സേവനം നല്കാന് തയ്യാറാണെന്ന് ഡിസംബര്‍ 11ന് അയച്ച കത്തില്‍ പറയുന്നു.
സേവനത്തിന് എന്തെങ്കിലും പ്രതിഫലമോ പ്രത്യേക പരിഗണനയോ താന്‍ ആവശ്യപ്പെടില്ലെന്നും ജത്മലാനി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സോണിയയും രാഹുലും ഒരു തെറ്റും ചെയ്തിട്ടില്ലെ. അവര്‍ക്കെതിരായ കുറ്റങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് തനിക്ക് ബോധ്യമുണ്ടെന്നും ജത്മലാനി പറയുന്നു ആദ്യ കത്തിനോട് സോണിയ പ്രതികരിക്കാതിരുന്നതോടെ ജത്മലാനി വീണ്ടും കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഇരുവരോടും നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെടുകയും പിന്നീട് ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
നേരത്തെ അരവിന്ദ് കെജ്രിവാളിനും രാംജത്മലാനി നിയമസഹായം വാഗ്ദാനം ചെയതിരുന്നു.
Discussion about this post