പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങുന്ന സമയമായതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ മുള്ളത്തുപാറയിൽ ആയിരുന്നു സംഭവം. തച്ചമ്പാറ കാപ്പു മുഖത്ത് മുഹമ്മദ് റിയാസിന്റെ വാടക വീടിന്റെ അടുക്കളയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. അരീക്കോട് സ്വദേശി ശ്രീജേഷാണ് ലോറിയുടെ ഉടമ.
കോയമ്പത്തൂരിൽ നിന്നും കുറ്റിക്കാട്ടുരിലേക്ക് കമ്പിലോഡുമായി പോകുകയായിരുന്നു ലോറി. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ അടുക്കള പൂർണമായും തകർന്നു. സംഭവത്തിൽ ഡ്രൈവർക്കും നേരിയ പരിക്കുണ്ടെന്നാണ് സൂചന.
Discussion about this post