തിരുവനന്തപുരം: മന്ത്രിസഭയില്‍ മടങ്ങിയെത്തി ബജറ്റ് അവതരിപ്പിക്കാമെന്ന കെ.എം.മാണിയുടെ മോഹത്തിന് മങ്ങലേറ്റു. ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നതു ജഡ്ജി അടുത്തമാസം 16 ലേക്കു മാറ്റിയതാണ് മാണിയുടെ ബജറ്റ് മോഹത്തിന് തടസ്സമായത്.
ഇന്നലെ കേസ് പരിഗണനയ്ക്കെടുത്ത കോടതി എല്ലാം രേഖകളും ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു. കേസ് എത്രയും വേഗം പരിഗണിക്കണമെന്നു അഡി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ജി.ശശീന്ദ്രന് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി വഴങ്ങിയില്ല. ബജറ്റ് അവതരിപ്പിക്കേണ്ടത് അടുത്തമാസം 12 നാണ്. അതുവഴി ചരിത്രത്തിലേക്ക് ഇടംനേടാനുള്ള തയാറെടുപ്പിലായിരുന്നു കെ.എം.മാണി.
വിജിലന്‍സ് എസ്.പി: ആര്.സുകേശന് സമര്‍പ്പിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മാണിക്കു മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. അതേസമയം എസ്.പി: സുകേശന് തന്നെ മാണിയെ നിരപരാധിയാക്കി കൊണ്ട് റിപ്പോര്‍ട്ട് സമ്മര്‍പ്പിച്ചത്.
Discussion about this post