പത്തനംതിട്ട: മസാല ബോണ്ടിന്റെ പേരിൽ തനിക്കെതിരേ എടുത്തിരിക്കുന്ന കേസിൽ ഒരിഞ്ചുപോലും ഇ.ഡി.ക്ക് വഴങ്ങില്ലെന്നും വെറുതേ വിരട്ടാൻ നോക്കേണ്ടെന്നും പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക്.
എന്തായാലും ചൊവ്വാഴ്ച കാണാം. തെളിവുമായി കോടതിയിൽ വരട്ടെ. നിയമലംഘനം ഉണ്ടെങ്കിൽ കേസ് എടുക്കണം. ബി.ജെ.പി.യുടെ രാഷ്ട്രീയ ഏജൻസിയും അവരുടെ കൊള്ളയടിക്കൽ യന്ത്രവുമാണ് ഇ.ഡി. എന്നും തോമസ് ഐസക് ആരോപിച്ചു
ഇ.ഡി വീണ്ടും സമൻസ് അയച്ചതിനെതിരെ ഐസക്ക് നൽകിയ ഉപഹർജി ഈ മാസം ഒന്നിന് കോടതി പരിഗണിക്കുകയും ഏപ്രിൽ 5 വരെ നിലവിലെ സ്ഥിതി തുടരാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചത്.
Discussion about this post