ന്യൂഡൽഹി :ഡൽഹിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷപാർട്ടിക്ക് വൻ തിരിച്ചടി. സിഖ് മതസ്ഥർ കൂട്ടത്തോടെ ബിജെപിയിലേക്ക്. 800 ലധികം സിഖ് മതസ്ഥരാണ് ബിജെപിയിലേക്ക് ചേർന്നത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. മഞ്ജീന്ദർ സിംഗ് സിർസയും ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
തന്റെ എല്ലാം സഹോദരങ്ങളെയും നമ്മുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെ ഏഴ് സീറ്റുകളിലും നമ്മൾ വിജയിക്കും. മൂന്നാം തവണയും മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റുകയും ചെയ്യും എന്ന് ബിജെപി അദ്ധ്യക്ഷൻ സച്ച്ദേവ പറഞ്ഞു. ഇന്ന്, മുഴുവൻ സിഖ് സമൂഹവും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒന്നിച്ചു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തിന്റെ തെളിവാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഖുകാരെ തീവ്രവാദികളായി മുദ്രകുത്തുകയും ഇവരെ കൊലയാളികളായി മുദ്രകുത്തുകയും ചെയ്ത 55 വർഷത്തെ ഭയാനകമായ ഒരു കാലഘട്ടമുണ്ട്. സിഖുകാരെ കൊന്നവർക്ക് അധികാര സ്ഥാനങ്ങളും പ്രതിഫലവും നൽകി. എന്നാൽ മോദി ജി അധികാരത്തിൽ വന്നതിനുശേഷം, സിഖ് കൂട്ടക്കൊലകൾക്ക് ഉത്തരവാദികളായവരെ ജയിലിലടച്ചു. സിഖുകാരെ സ്നേഹിച്ചവരെ മോദി ജി ആലിംഗനം ചെയ്തു. ‘നിങ്ങളില്ലാതെ ഇന്ത്യയുടെ സംസ്കാരവും ഇന്ത്യയുടെ സ്വത്വവും അപൂർണ്ണമാണ്’ എന്ന് പറഞ്ഞു. ഇതാണ് മോദിജിയുടെ സ്നേഹം. മോദിയുടെ ഭരണമാണ് സിഖ് മതസ്ഥർ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നതെന്ന് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 25 ന് ഏഴ് ലോക്സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളുടെയും വോട്ടെണ്ണൽ 2024 ജൂൺ 4 ന് നടക്കും.
Discussion about this post