ന്യൂഡൽഹി : രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി അരവിന്ദ് കെജ്രിവാളിന്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഡൽഹി വനിതാ കമ്മീഷൻ തലവനായ മലിവാളിേനാട് കാണിച്ച ഈ ആക്രമണം ലജ്ജാകരമാണെന്ന് സീതാരാമൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസന്തിയിൽ വച്ച് തന്നെ അവരുടെ പാർട്ടി എംപി സ്വാതി മലിവാളിനോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തതിനെക്കുറിച്ച് കെജ്രിവാൾ ഒരക്ഷരം പോലും മിണ്ടിയില്ല എന്നത് ഞെട്ടിക്കുന്നത്. സംഭവത്തിന് ശേഷം ലഖ്നൗ വിമാനത്താവളത്തിൽ വച്ച് കെജ്രിവാളിനൊപ്പം മലിവാളിനെ മർദ്ദിച്ച ബിഭാവ് കുമാറിനെ കണ്ടത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ഒരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത് വളരെ ലജ്ജാകരമാണ്. സ്വന്തം അനുയായി അയത് കൊണ്ടാണോ ഡൽഹി മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ന് നിർമ്മല സീതാരാമൻ ചോദിച്ചു.
അതേസമയം കെജ്രിവാളിനെ കാണാനെത്തിയ തന്നെ അദ്ദേഹത്തിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ചു എന്ന സ്വാതിയുടെ പരാതിയിൽ കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമറിനെതിരെ പോലീസ് കേസ് എടുത്തു. സ്വാതി മലിവാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post