ആറൻമുള; സന്നിധാനത്ത് നിറപുത്തിരിക്കായി ഇക്കുറിയും നെല്ല് എത്തുന്നത് ആറൻമുളയിൽ നിന്ന് തന്നെ. അയ്യപ്പന്റെ രൂപത്തിലാണ് നെൽകൃഷി നടത്തുന്നത്. ഇടയാറൻമുള സ്വദേശി സുനിൽ കുമാറാണ് നസർ ബാത്ത് ഇനത്തിലുള്ള നെല്ല് വിതച്ചത്.ചുവർ ചിത്രകലാകാരൻ അഖിൽ ആറൻമുളയാണ് .കൃഷിയിടത്തിൽ ചോക്ക് പൊടി ഉപയോഗിച്ച് അയ്യപ്പന്റെ രൂപം വരച്ച് നൽകിയത്. ചിങ്ങ മാസത്തിലെ നിറപുത്തരിക്കായി നെല്ല് ശബരിമലയിൽ സമർപ്പിക്കും. ഇടയാറൻമുള 1991നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിലാണ് കൃഷി.
കഴിഞ്ഞ വർഷവും കരനെല്ല് നിറപുത്തരിയ്ക്കായി ശബരിമലയിൽ സമർപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഞ്ച് ഇനം നെല്ലുകളാണ് 20 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്.
Discussion about this post