കൊച്ചി;താഷ്ക്കന്റ് കമ്മ്യൂണിസം ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് ആയതുപോലെ അമ്പാടിമുക്ക് കമ്മ്യുണിസം ഇനി കേരളത്തെ നയിക്കുമെന്ന് അപ്പുക്കുട്ടന് വള്ളിക്കുന്ന്
അമ്പാടിമുക്ക് കമ്യൂണിസം ഇനി കേരളത്തില്‍ സി.പി.എമ്മിനെ നയിക്കുക മാത്രമല്ല അടുത്ത എല്‍.ഡി.എഫ്. ഗവണ്മെന്റിനേയും നയിക്കുമെന്ന് സുവര്‍ണകാല ഭരണവും, അമ്പാടിമുക്കിലെ സഖാക്കളും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
‘കുരുക്ഷേത്രയുദ്ധം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് നേരില്‍ കാണിച്ചുകൊടുക്കാന്‍ സിദ്ധിയുള്ള കഥാപാത്രങ്ങള്‍ നിറഞ്ഞതാണ് മഹാഭാരതം. അതില്‍നിന്നാണ് ശക്തനായ മുഖ്യമന്ത്രിയും ശക്തനായ ആഭ്യന്തരമന്ത്രിയും കേരളത്തിലേക്ക് മുന്‍കൂട്ടി കടന്നുവന്നിരിക്കുന്നത്. നേരത്തെ അത് അര്‍ജ്ജുനന്റേയും കൃഷ്ണന്റേയും വേഷത്തിലായിരുന്നു.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മോസ്ക്കോവിനടുത്തുളള താഷ്ക്കന്റ് എന്ന ഒരു മുക്കിലാണ് ജനിച്ചതെന്ന് അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. താഷ്ക്കന്റ് കമ്യൂണിസം ഇന്ത്യന്‍ കമ്യൂണിസമായതുപോലെ അമ്പാടിമുക്ക് കമ്യൂണിസം ഇനി കേരളത്തില്‍ സി.പി.എമ്മിനെ നയിക്കുക മാത്രമല്ല അടുത്ത എല്‍.ഡി.എഫ്. ഗവണ്മെന്റിനേയും നയിക്കും. ഇതില്പരം തെളിവ് അതിന് ആവശ്യമില്ലല്ലോ.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമേ മുഖ്യമന്ത്രി, എം.എല്‍.എ. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പാര്‍ട്ടി ആലോചിക്കൂ എന്നാണ് പാര്‍ട്ടി തീരുമാനം. അതിനുമുമ്പുതന്നെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ ആരാകണമെന്ന് അറിയാനും പറയാനും അമ്പാടിമുക്ക് സഖാക്കള്‍ക്ക് കഴിയും. മുമ്പ് ഇത്തരം ഫഌ്സ് ബോര്‍ഡുകള്‍ നേതാക്കളുടെ ചിത്രംവെച്ച് ഉയര്‍ത്തിയ ഇടങ്ങളിലൊക്കെ പാര്‍ട്ടി അച്ചടക്ക നടപടിയുടെ പരമ്പരതന്നെ സൃഷ്ടിച്ചിരുന്നതാണ്. ഇതൊന്നും അമ്പാടിമുക്കുകാര്ക്ക് ബാധകമല്ല.
ഇവര്‍ വേറിട്ട കമ്യൂണിസത്തിന്റെ മുഖങ്ങളാണ്. സി.പി.എമ്മും ആര്.എസ്.എസും തമ്മില്‍ കുടിപ്പകയും കൊല്ലും കൊലയും തുടര്‍ന്നപ്പോള്‍ സി.പി.എമ്മിന് ധാരാളം രക്തസാക്ഷികളെ സംഭാവന ചെയ്തവരാണ്. നരേന്ദ്രമോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് കുതിച്ച 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ കണ്ണൂരിലെ ചില ഭാഗങ്ങളില്‍ നമോവിചാര്‍ മഞ്ച് സ്ഥാപിച്ചവരാണ്. താഷ്ക്കന്റ് പാര്‍ട്ടിപോലും മൂന്നുവര്‍ഷത്തെ പരിശോധന കഴിഞ്ഞേ പാര്‍ട്ടിയംഗത്വം നല്കിയിരുന്നുള്ളൂ. അത്തരം കാലതാമസങ്ങളൊന്നുമില്ലാതെ സംസ്ഥാന സെക്രട്ടറിയോ ജില്ലാ സെക്രട്ടറിയോ നേരില്‍ വന്ന് ചെങ്കൊടി നല്കി പാര്‍ട്ടിയിലെടുത്ത മാതൃകാ വിപ്ലവകാരികളാണിവര്. ഇവരുടെ ദിവ്യദൃഷ്ടിയിലും സവിശേഷ ശൈലിയിലും സി.പി.എമ്മിലെ മറ്റിടങ്ങളിലെ സഖാക്കള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍നിന്ന് ഏറെ ദൂരെയല്ലാത്ത അമ്പാടിമുക്കില്‍ ഇതുപോലുള്ള ഫഌ്സ് ബോര്‍ഡുകള്‍ ഇനിയും പ്രത്യക്ഷപ്പെടും. സി.പി.എമ്മിന്റെ ഉള്‍പ്പാര്‍ട്ടി ചിന്തകളുടേയും വരാന്‍പോകുന്ന തീരുമാനങ്ങളുടേയും ചുവരെഴുത്തുകളായി. കേരളം ഇനി അവിടേക്ക് നോക്കിയാല്‍ മതി.-ലേഖനം പറയുന്നു.
Discussion about this post