അനുവദനീയമായ ശബ്ദ പരിധിക്കപ്പുറം ഉച്ചഭാഷിണികളും ശബ്ദസംവിധാനങ്ങളും ഉപയോഗിക്കുന്നത് ഗണേശോത്സവത്തിൽ ദോഷകരമാണെങ്കിൽ, ഈദ്-ഇ-മിലാദ്-ഉൻ-നബി ഘോഷയാത്രകളിലും അതേ ഫലം ഉണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി.
ഈദ്-ഇ സമയത്ത് “ഡിജെ”, “നൃത്തം”, “ലേസർ ലൈറ്റുകൾ” എന്നിവയുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പൊതുതാൽപ്പര്യ ഹരജികൾ (PIL) കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ പരാമർശം നടത്തിയത്.
2000-ലെ ശബ്ദമലിനീകരണ (നിയന്ത്രണ ചട്ടങ്ങൾ പ്രകാരം അനുവദനീയമായ പരിധിക്കപ്പുറം ശബ്ദം പുറപ്പെടുവിക്കുന്ന ശബ്ദസംവിധാനങ്ങളുടെയും ഉച്ചഭാഷിണികളുടെയും ഉപയോഗം നിരോധിക്കേണ്ടതാണ്. ഗണേശോത്സവത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ് ബെഞ്ച് പരാമർശിച്ചു കൊണ്ടാണ് കോടതി വിധി പറഞ്ഞത്. ഉച്ചഭാഷണികളുടെ നിയന്ത്രണം ഗണേശോത്സവത്തിനു ബാധകമാണെങ്കിൽ അത് ഈദിനും ദിനത്തിനും ബാധകമാണെന്ന് കോടതി പറഞ്ഞു.
ഹരജിക്കാരുടെ അഭിഭാഷകൻ ഒവൈസ് പെച്ച്കർ കോടതിയുടെ മുൻ ഉത്തരവിൽ ഈദ് കൂടി ചേർക്കണമെന്ന് ആവശ്യപ്പെട്ട. എന്നാൽ “പൊതു ഉത്സവങ്ങൾ” എന്ന് ഉത്തരവിൽ പറഞ്ഞിരിക്കുന്നതിനാൽ അത് ആവശ്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
Discussion about this post