ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ഭരണത്തിൻ കീഴിൽ ജനങ്ങളുടെ നരക തുല്യമായ നരകതുല്യമായ അവസ്ഥയെ ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോ പുറത്ത് വിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ. രാജ്യ തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഡിയോയിൽ കവിഞ്ഞൊഴുകുന്ന അഴുക്കുചാലുകൾ, ക്രമരഹിതമായ വൈദ്യുതി വിതരണം, അപര്യാപ്തമായ ജലലഭ്യത, മാലിന്യക്കൂമ്പാരം തുടങ്ങിയവ കാണാവുന്നതാണ്.
ശനിയാഴ്ച അദ്ദേഹം നടത്തിയതുൾപ്പെടെ സന്ദർശനത്തിൻ്റെ ദൃശ്യങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ “നരകാവസ്ഥകൾ” പരിഹരിക്കാനും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് മുൻഗണന നൽകാനും അദ്ദേഹം ദില്ലി സർക്കാരിനോട് അഭ്യർത്ഥിച്ചു.
തലസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളുടെ നിസ്സഹായതയ്ക്കും ദയനീയമായ ജീവിതത്തിനും ഇന്നലെ വീണ്ടും സാക്ഷ്യം വഹിച്ചത് അങ്ങേയറ്റം നിരാശാജനകവും അസ്വസ്ഥതയുളവാക്കുന്നതുമാണ്. തെരുവുകളിലും റോഡുകളിലും കെട്ടിക്കിടക്കുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം മഴയിൽ നിന്നല്ല, കവിഞ്ഞൊഴുകുന്ന അഴുക്കുചാലുകളിൽ നിന്നാണ്. തങ്ങളുടെ പ്രശ്നങ്ങളും ഹൃദയഭേദകമായ യാതനകളും പറയുന്ന സ്ത്രീകൾ ഡൽഹിയിൽ നിന്നുള്ളവരാണ്, മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നോ രാജ്യത്തുനിന്നോ അല്ല. ഗവർണർ പറഞ്ഞു.
എന്നാൽ ഗവർണർ പുറത്ത് വിട്ട ദൃശ്യങ്ങൾക്ക് പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി. വേണ്ട പരിഹാരം എത്രയും പെട്ടെന്ന് ചെയ്യും. കെജ്രിവാൾ പ്രതികരിച്ചു.
Discussion about this post