സൂറത്ത്: രാജ്യത്തെ ഏകീകരിക്കാനും ദേശീയ ഉദ്ഗ്രഥനത്തിനും ഉള്ള ഒരേയൊരു മാർഗ്ഗമാണ് ഏകീകൃത സിവിൽ കോഡെന്ന് വ്യക്തമാക്കി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഗോവയിൽ ഇത് വളരെ മനോഹരമായി നടപ്പിലാക്കപ്പെട്ടുവെന്നും എന്നാൽ ചിലർക്ക് ഇത് എത്ര പറഞ്ഞാലും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“യുസിസി ഒരു പുരോഗമനപരമായ നിയമനിർമ്മാണമാണ്, ഇത് നിയമത്തിൽ പോകെ പോകെ വന്നുചേർന്ന വിവിധ തരം ആചാരങ്ങളെ മാറ്റിസ്ഥാപിക്കും.” സൂറത്ത് ലിറ്റ്ഫെസ്റ്റ് 2025-ൽ “ജുഡീഷ്യറിക്കുള്ള വെല്ലുവിളികൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കവേ, മുൻ സിജെഐ പറഞ്ഞു.
രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ഇന്ന്, സാമൂഹിക നീതിയെ ബാധിക്കുന്ന അനവധി സിവിൽ, വ്യക്തിനിയമങ്ങളും ആചാരങ്ങളും രീതികളും നമുക്കുണ്ട്. ഒരു രാജ്യത്തിന് ഇത്രയധികം നിയമങ്ങൾ താങ്ങാൻ കഴിയില്ല,”
“ദേശീയോദ്ഗ്രഥനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഞാൻ കരുതുന്നു. മതപരമായ അവകാശമായ ഭരണഘടനയുടെ 25, 26 വകുപ്പുകൾക്ക് ഇത് വിരുദ്ധമല്ല. ദത്തെടുക്കൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെക്കുറിച്ചായിരിക്കും യുസിസി പരാമർശിക്കുക. ഗോവയിൽ ഇത് അത്ഭുതകരമായി പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.
എന്നാൽ സർക്കാരും പാർലമെന്റേറിയന്മാരും അതിൽ തിരക്കുകൂട്ടരുതെന്നും ഒരു സമവായം ഉണ്ടാക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. യുസിസി എന്താണെന്ന് രാജ്യത്തെ ജനങ്ങളോട് പറയുക. ആളുകൾക്ക് മനസ്സിലാകും; ഒരു വിഭാഗം ആളുകൾക്ക് ഒരിക്കലും മനസ്സിലാകില്ല, അവർ മനസ്സിലാക്കുന്നില്ലെന്ന് നടിക്കും, അവരെ മറന്നേക്കുക. പക്ഷേ നമ്മൾ മുന്നോട്ട് നോക്കണം,” ഗോഗോയ് കൂട്ടിച്ചേർത്തു.
Discussion about this post