ന്യൂഡൽഹി : ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ ചരിത്രം സൃഷ്ടിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ . തുടർച്ചയായി എട്ട് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന ബഹുമതിയാണ് ഇന്ത്യയുടെ ചരിത്രത്തിൽ നിർമ്മല സീതാരാമനെ തേടിയെത്തുന്നത്. ഏഴെണ്ണം അവതരിപ്പിച്ച സി ഡി ദേശ്മുഖിന്റെ റെക്കോർഡാണു നിർമല മറികടന്നത്.
2019 ജൂലൈയിലാണ് മോദി മന്ത്രിസഭയിൽ നിർമ്മല സീതാരാമൻ ധനമന്ത്രിയായത്. മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുൾപ്പെടെയുള്ള തൻറെ മുൻഗാമികളുടെ അഞ്ച് ബജറ്റുകളുടെ റെക്കോർഡും കഴിഞ്ഞ വർഷം നിർമ്മല മറികടന്നിരുന്നു. ആറ് ബജറ്റുകൾ അവതരിപ്പിച്ച് മൊറാർജി ദേശായിയുടെ റെക്കോർഡിനൊപ്പവും കഴിഞ്ഞ മന്ത്രിസഭയിലെ ബജറ്റ് അവതണത്തോടെ നിർമ്മല എത്തിനിന്നിരുന്നു.
ഇത്തവണത്തെ അവതരണം കൂടി പരിണിച്ചാൽ 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുള്ളത്.
Discussion about this post