കൊല്‍ക്കത്ത: സിപിഎമ്മും ത്യണമൂല്‍ കോണ്‍ഗ്രസും, ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. 34 വര്‍ഷം സിപിഎമ്മും അഞ്ചുവര്‍ഷം തൃണമൂലും ബംഗാള്‍ ഭരിച്ചിട്ടും സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ബംഗാളിലെ മിഡ്നാപൂറില് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
ബംഗാളിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടി മമത സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല . ആവശ്യമായ റോഡുകളോ ആശുപത്രികളോ നല്ല വിദ്യാഭ്യാസമോ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Discussion about this post