കണ്ണൂര്‍: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ സംസ്ഥനത്തെ സമാധാനവും സ്വസ്ഥതയും തകര്‍ന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ ഇവിടം ഭ്രാന്താലയമാകുമെന്ന് മുതിര് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. വര്‍ഗീയ ധ്രുവീകരണവും സാമുദായിക സ്പര്ധയുമുണ്ടാക്കലാണ് ബിജെപിയുടെ അജണ്ടയെന്നും ആന്റണി കുറ്റപ്പെടുത്തി. നരേന്ദ്രമോദിയടക്കമുള്ളവര്‍ കേരളത്തില്‍ വരുന്നതില്‍ ചില അപകടങ്ങള്‍ പതിയിരുപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് നിയസഭാ തെരഞഞ്ഞെടുപ്പില് ഭൂരിപക്ഷം കിട്ടുമെന്ന് കള്ളം പറയാനില്ല. എല്‍ഡിഎഫും യുഡിഎഫും പ്രചാരണരംഗത്തിപ്പോള് ഒപ്പത്തിനൊപ്പമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ബിജെപി എംഎല്‍എമാരില്ലാത്ത നിയമസഭയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കെതിരെ ഇന്ന് കുമ്മനം രാജശേഖരന് രംഗത്ത് എത്തിയിരുന്നു. ദിവാ സ്വപ്നമെന്നായിരുന്നു പ്രസ്താവനയെ കുമ്മനം വിശേഷിപ്പിച്ചത്.
Discussion about this post