ഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് പോലീസ് തടഞ്ഞു. നിരോധന ഉത്തരവ് ലംഘിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ചിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, നേതാക്കളായ മന്മോഹന് സിങ്, എ.കെ ആന്റണി, ഗുലാം നബി ആസാദ് എന്നിവര്‍ അറസ്റ്റ് വരിച്ചു.
അറസ്റ്റിലായ ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പിന്നീട് ഇവരെ വിട്ടയച്ചു. രാജ്യത്ത് ജനാധിപത്യ സംരക്ഷണത്തിനായുള്ള പ്രക്ഷോഭം എന്ന നിലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
Discussion about this post