വടകരയിലെ സ്ഥാനാര്‍ത്ഥി കെ.കെ. രമയ്ക്കെതിരെ നടന്ന ആക്രമണം ജനാധിപത്യ വിശ്വാസികളെയാകെ ഞെട്ടിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ അപ്പുകുട്ടന്‍ വള്ളിക്കുന്ന്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനുപകരം തോല്‍വിക്കുള്ള ശവക്കുഴി തോണ്ടലാണെന്നും അപ്പുകുട്ടന്‍ വള്ളിക്കുന്ന തന്റെ ബ്ലോഗില്‍ വരച്ചു.
”അസഹിഷ്ണുതയ്ക്കും ഫാസിസത്തിനുമെതിരായ പോരാട്ടത്തിന്റെ മുന്നില്‍ നില്ക്കുന്നു എന്ന് പറയുന്ന സി.പി.എം തെരഞ്ഞെടുപ്പു രംഗത്ത് അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. ടി.പി ചന്ദ്രശേഖരനെ വാടകക്കൊലയാളികളെ അയച്ച് കൊലപ്പെടുത്തിയതിന് നീതിപീഠം ഇപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. ടി.പിയുടെ അനുഭവം രമയ്ക്കുമുണ്ടാകുമെന്ന ഭീഷണികളെ വെല്ലുവിളിച്ചാണ് നീതിക്കും ജീവിക്കാനുമുള്ള അവകാശത്തിനുവേണ്ടി രമ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിയത്. രാഷ്ട്രീയത്തിനപ്പുറം സ്ത്രീത്വത്തിനുനേരെകൂടി നടന്ന ഈ അതിക്രമം അപലപിക്കാന്‍ സി.പി.എം നേതൃത്വവും എല്‍.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും മുന്നോട്ടു വരാത്തതും ശ്രദ്ധേയമാണ്.
പരസ്യപ്രചാരണം കൊട്ടിക്കലാശിക്കും മുമ്പുതന്നെ എല്‍.ഡി.എഫ് വന്നാല്‍ എന്തായിരിക്കുമെന്നുള്ള സന്ദേശം നല്‍കുകയാണ് ചെയ്തതെന്ന് ജനങ്ങള്‍ കൃത്യമായും ചിന്തിക്കും. അസഹിഷ്ണുതയും രാഷ്ട്രീയ ഭീകരതയും കൊണ്ട് അഴിമതിഭരണം അവസാനിപ്പിക്കാനാവില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ തിരിച്ചറിയണം. സ്വന്തം അണികളില്‍പോലും ഈ സംഭവം സൃഷ്ടിച്ച പ്രതിഷേധവും വികാരവും ഉള്‍ക്കൊള്ളണം.”
-അപ്പുക്കുട്ടന് വള്ളിക്കുന്ന് കുറിച്ചു,
Discussion about this post