ഡല്‍ഹി: വി.എസ്. അച്യുതാനനന്ദനെതിരായ പരാതികള്‍ പരിശോധിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ(പിബി) കമ്മിഷന്റെ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം പിബി യോഗത്തില്‍ നിര്‍ദേശിക്കും. നാളെ ചേരുന്ന പിബി യോഗത്തില്‍ ഇക്കാര്യം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ടുവയ്ക്കുമെന്ന് അറിയുന്നു. പിബി കമ്മിഷന് നടപടി അവസാനിപ്പിച്ചാലേ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള വിഎസിന്റെ പ്രവേശനം ചര്‍ച്ച ചെയ്യാനാകൂവെന്ന് നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
വി.എസ്. അച്യുതാനന്ദനെതിരെയുള്ള സംസ്ഥാന ഘടകത്തിന്റെ പരാതി പരിശോധിക്കുന്ന പിബി കമ്മിഷന് നടപടികള്‍ ഈ മാസം തന്നെ അവസാനിപ്പിക്കണമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസിനെ ഉള്‍പ്പെടുത്തണമെങ്കില്‍ കമ്മിഷന് നടപടി പൂര്‍ത്തിയാകണം എന്ന വാദം ദില്ലിയില്‍ ചേര്‍ന്ന പിബി യോഗത്തിലും ഉയര്‍ന്നിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ സംസ്ഥാന ഘടകം നല്കിയ പരാതി പരിശോധിക്കാനാണ് 2013-ല്‍ കേന്ദ്ര കമ്മിറ്റി പോളിറ്റ് ബ്യൂറോ കമ്മിഷന് രൂപീകരിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഒറ്റ തവണ മാത്രമാണ് പിബി കമ്മിഷന് യോഗം ചേര്‍ന്നത്.
Discussion about this post