തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. മാണി കോഴ വാങ്ങിയതിന് തെളിവില്ലായെന്ന മുന്‍ നിലപാട് വിജിലന്‍സ് ഇന്നും സ്വീകരിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴും വിജിലന്‍സ് ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. മാണിക്കെതിരെ തുടരന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. മാണിക്കെതിരെ പുതിയ തെളിവുകള്‍ നിലവിലില്ലെന്നും പുതിയ തെളിവുകള്‍ വന്നാല്‍ തുടരന്വേഷണം ആകാമെന്നുമാണ് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചത്.
അതേസമയം, മാണിയെ കുറ്റവിമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
Discussion about this post